Skip to main content

കുട്ടികള്‍ കുട്ടികള്‍ ആയിരിക്കട്ടെ

            അത്ഭുത ബാലന്‍ മാരുടെ ബാലികമാരുടെ എണ്ണം ഇപ്പോള്‍ കൂടതല്‍ ആണ് ..10 വയസ്സ് കാരന്‍ ചെയ്ത  വെബ്സൈറ്റ് ..ചരിത്രത്തില്‍  എന്തിനെ പറ്റിയും ചോദിച്ചാലും ഉത്തരം പറയുന്ന പത്താം ക്ലാസ്സ്‌ കാരന്‍ .സെക്കന്‍റുകള്‍ കൊണ്ട് കണക്കിലെ ഉത്തരങ്ങള്‍ കണ്ടുതുന്ന 9 വയസുകാരി...13 വയസ്സില്‍ സ്വന്തമായി കമ്പനി തുടങ്ങിയ കുട്ടി...വായും പൊളിച്ചു ഇതെക്കോ കേള്‍ക്കുമ്പോള്‍ നമ്മള്‍ കാണാത പോകനാത്ത മറ്റു ചില  അത്ഭുത ബാലന്‍ മാ രും ഉണ്ട് .
20 വയസ്സില്‍ കോടീശ്വരന്‍ ആയ ശബരിനാത് ,10-17 വയസ്സനു ഇടയ്ക്ക് പല കാരണങ്ങളാല്‍ ആത്മഹത്യ ചെയ്ത എണ്ണം അറ്റ കുട്ടികള്‍ ..പിന്നെയും കുട്ടി കുറ്റവാളികളുടെ എണ്ണം കണക്കില്‍ കൂടതല്‍ ആണ് .

        
പിണറായി വിജയന്‍റെ ജട്ടി jokey  ആണെന്നെതും  ,ഉമ്മന്‍ ചാണ്ടിയുടെ കൊച്ചുമകന്‍ കൂട്ടുകാരന്റെ പെന്‍സില്‍ കട്ട് എന്നും  facebook ഉം email വഴിയും നമ്മള്‍ ചര്‍ച്ച ചെയ്യാന്‍ നമ്മള്‍ കാട്ടിയ ഉത്സാഹം കാട്ടാതെ പോയ്യ കേരളത്തെ നടുക്കിയ ഒരു സംഭവം ഉണ്ട് .ആലപുഴയില്‍ ഒരു വിദ്യാര്‍ഥി തന്‍റെ സഹപാഠിയെ ദാരുണമായി കൊലപെടുത്തിയ സംഭവം .
മരണം അടഞ്ഞ കുട്ടിയുടെ മാതാപിതാക്കളുടെയും അനിയന്‍റെയും കണ്ണുനീര്‍ ഒരു സമൂഹത്തിന്‍റെ കണ്ണ്‍ അടച്ചു ചെയ്ത തെറ്റ് കളുടെ  ഫലം ആണൂ..
ഒരു കുട്ടിക്ക് എങ്ങനെ ഇതു ചെയ്യാന്‍ ആകും,,എന്ത് കൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന് നമ്മള്‍  തേടി പോകേണ്ട ഒരു വസ്തുത ആണൂ
അവന്‍ നടത്തിയ കുറ്റസമ്മതം ഏതു ഒരു മനുഷനെയും നടുക്കുന്ന്ത ആയിരുനൂ

..നമ്മുടെ  കുട്ടികള്‍ക്ക്  എങ്ങനെ ഇങ്ങനെ  ചെയ്യാന്‍ കഴിഞ്ഞു എന്ന് അനേഷിച്ചു പോയാല്‍ അതില്‍ നമ്മള്‍ക്ക് ഉള്ള പങ്ക് കണ്ടെത്താം ..ഞാന്‍ ഈ പറയുന്നത ആ ഒരു കുട്ടിയുടെ കാര്യം മാത്രമല്ല..കുട്ടികള്‍ ഇല്ലാതാകുന്ന ഒരു സമൂഹത്തിലെ കുട്ടികളെ പറ്റി ആണൂ ...


1) ബ്ലോക്ക്‌ മാവുകളുടെയും  ബോയിലര്‍ കോഴികളുടെയും ലോകം 

...നാഴികയില്‍ 42 തവണ നമ്മള്‍ കേള്‍ക്കുന്ന ഒരു  പരസ്യ വാചകം ഉണ്ട്  ..കോമ്പ്ലാന്‍ മുതല്‍ കോണാന്‍ വരെ വില്‍ക്കാന്‍ വേണ്ടി  ജനങ്ങളെ സൂപ്പര്‍താരങ്ങളും ക്രിക്കറ്റ്‌ താരങ്ങളും  ഓര്‍മ്മിപ്പിക്കുന്ന ഒരു  വാചകം ..ഈ ലോകം മത്സരങ്ങളുടെ ലോകം ആണൂ .ഒന്നിനും ആളുകള്‍ക്ക് സമയം ഇല്ല ...എത്രയും പെട്ടുന്നു കിട്ടുന്നോ അവര്‍ ആണ്  വിജയി .2 വര്ക്ഷം കൊണ്ട് കായിക്കുന്ന മരങ്ങള്‍,3-4 ആഴച്ചകള്‍ കൊണ്ട് ഇറച്ചി പാകം ആകുന്ന ബോയിലര്‍ കോഴികളും ,പാക്കറ്റ് ചപ്പാത്തിയും എല്ലാം മനുഷന്റെ ഈ വേഗതയുടെ പരണിത ഫലങ്ങള്‍ ആയിരിന്നു .വില കൂടിയ പച്ചക്കറിയുടെയും പലവെഞ്ചന്ത്തിന്‍റെയും  പണത്തിന്റെ കണക്കു കൂട്ടലുകളില്‍ ഈ പാക്കറ്റ് സാധ്നങ്ങ ള്‍ തന്നെയാവും ലാഭം .. പക്ഷെ ഈ കണക്കു കൂട്ടലുകള്‍ നമ്മള്‍ ജീവിതത്തിലും മാനുക്ഷിക ബന്ധങ്ങളിലും പകര്‍ത്താന്‍ എന്നോ മുതല്‍ പകര്‍ത്താന്‍ തുടങ്ങി അന്ന് മുതല്‍ നമ്മളില്‍ കുറെ താളകേടുകള്‍  ഉണ്ടായിട്ടുണ്ട് ..

നമ്മുടെ കുട്ടികള്‍ക്ക് കുട്ടിത്തം വേണമെന്ന് നമ്മള്‍ക്ക് നിര്‍ബന്ധം ഇല്ലാതായി .അവന്‍ കോപ്ലാനും ബൂസ്ടും കഴിപ്പി ച്ചു  നാളെ  തന്നെ എന്‍ജിനീയറും ഡോക്ടറും ആക്കുക എന്നതു ആയി സാധരണകാര് മാതപിതാക്കുളടെ  പോലും ലക്ഷ്യം   .. ഈ ബോയിലര്‍ സംസ്ക്കാരത്തിന്‍റെ  ഭാഗമായി സച്ചിന്‍ തെന്‍ണ്ടുല്‍ക്കറെ  പോലെ ക്രിക്കറ്റ് കളിക്കുന്നതും,യേശുദാസിനെ പോലെ പാടുന്ന കുട്ടികളും ,സുകുമാര്‍ അഴിക്കോടിനെ പോലെ പ്രസ്ന്ഗിക്കുന്ന കുട്ടികള്‍ക്കും ഒപ്പം വീരപ്പനെ പോലെ മോഷ്ടിക്കുന്ന കുട്ടികളും ,തല അറക്കുന്ന കുട്ടികളും ഉണ്ടായതില്‍ അത്ഭുതം ഇല്ലാ..

2) കുട്ടികളുടെ ലോകത്ത് ..................

      നമ്മുടെ ഇന്നത്തെ  കുട്ടികള്‍ എന്ത് കാണുന്നു ,എന്ത് വായിക്കുന്നോ ,എന്ത് സംസാരിക്കുന്നു എന്നോ അനേഷിച് ഇറങ്ങിയാല്‍ പലപ്പോഴും  നമ്മള്‍  പലപ്പോഴും കുട്ടികളും മുതിര്‍ന്നവരും തമ്മില്‍ ഉള്ള വി,ത്യാസ്സം അറിയാന്‍ ബുദ്ധിമുട്ടും ..അവന്‍റെ പെട്ടെന്ന് വളര്‍ച്ചയെത്തിയ ബുദ്ധിക്ക് അനുയോജ്യമായ കാര്യങ്ങള്‍ ആവും അവന്‍ കാണുകയും വായിക്കുകയും ചെയ്യുക ...
..ആദം തോട്ടത്തിലെ ആപ്പിള്‍ പോലെ തിരിച്ചറിവുകള്‍ കുട്ടികളെ ഇല്ലാതാക്കുന്നു ..


മുതിര്‍ന്നവര്‍ കാണുന്ന സീരിയലുകളും സിനമകളും കുട്ടികള്‍ കാണുന്നു അത് അവന്‍ ജീവിതത്തില്‍ പകര്‍ത്തുന്നു ..കുട്ടികളുടെയും മുതിര്‍ന്നവരുടെയും അതിര്‍വരമ്പുകള്‍ നാം അറിയാതെ ഇല്ലാതായി കൊണ്ടിര്‍ക്കുകയാണ് .

പ്രയണവും ലൈഗികതയും പോലും കുട്ടികളുടെ ഉലപ്പന്നങ്ങളുടെ പരസ്യങ്ങളില്‍ ഇപ്പോള്‍ കടന്നു വര്ന്നുണ്ട് ..മാറ്റത്തിന്റെ കാറ്റു വിപണി തിരിച്ചറിഞ്ഞു ..ബാല്യം ഇല്ലതവുന്ന ഒരു തലമുറ നമ്മളെ കാത്ത്തിരിക്കുന്നു  ..

3) ഒരു കുട്ടിയും സമൂഹവും 


വാരാന്ത്യത്തില്‍ അല്ലാതെ മറ്റു ദിവസ്സങ്ങളില്‍ ഇന്ന് എത്ര കുട്ടികള്‍ വൈകുന്നേരം തൊടിയില്‍ കളിയ്ക്കാന്‍ പോകും എന്ന് അനേക്ഷിച്ചാല്‍ അതിന്റെ ഉത്തരം വിരളം ആയിരിക്കും ..വൈകുന്നേരത്തെ ടുഷ്യന്‍ ക്ലാസ്സുകളും ,നിര്‍ബന്ധിത എക്സ്ട്രാ ആക്ട്‌വിറ്റി പഠനങ്ങളും കഴിഞ്ഞു അവനു ഒരിക്കലും അതിനു സമയം ഉണ്ടാകില്ല...അവന്‍ അവന്‍റെതായാ ഒരു ലോകത്ത് ടിവി ചാനലുകളിലും കമ്പ്യൂട്ടര്‍ ഗേമ്സ്കുളിലും കഴിയുന്നു ..ചുറ്റ്പാടുകളോട്‌  അവന്‍ സ്വയം മത്സ്സരിക്കുന്ന പ്രതീതി അവിടെ നിന്ന് വളര്‍ന്നു തൊടങ്ങുക ആണൂ ..

അവന്റെ അധ്യാപകരും മാതാപിതാക്കളും എല്ലാം ഈ ലോകം മത്സരത്തിന്‍റെ ആണൂ എന്ന് അവനോടു പല രീതിയില്‍ പറയുന്ന് ..new generation junierlevel competionu കളും ,അധ്യാപകരുടെ കുട്ടികളെ താരതമ്യ പെടുത്തിയുള്ള പഠന രീതികളും ഒക്കെ അവനെ ഒപ്പം മത്സരിക്കുന്നെവന്‍  ഒരു തോല്പിക്കപെടെണ്ട ശത്രു ആണ് എന്ന് ഓര്‍മ്മ്പ്പിക്കുന്നു .ഞാനും എന്‍റെ ലോകവും എന്ന മനോഭാവം അവരില്‍ വല്ര്‍ന്നിതില്‍ നമ്മള്‍ ഓരോത്തരും കാരണക്കാര്‍ ആണൂ ..ജയിക്കാന്‍ വേണ്ടി എന്ത് ചെയ്യുക എന്നതാണ് പുതിയ ലോകത്തിന്റെ മാറിയ സൂത്രവാക്യം ..

പണ്ട് ഒരുമിച്ച് തോട്ടില്‍ ചാടിയും ,എറിഞ്ഞ വീഴത്തിയ മാമ്പഴം പങ്കിട്ടും ഒരു തലമുറ പഠിച്ച പാഠം സ്നേഹത്തിന്‍റെയും സഹോദര്യത്തിന്‍റെയും ആയിരിന്നൂ ...തനിക്ക് ചുറ്റുമുള്ള ലോകം എങ്ങനെ ആണൂ ജീവികുന്നത് ഇന്ന് പല കുട്ടികളും അറിയുന്നില്ല ..നെല്ല് ഉണ്ടാകുന്ന മരം ഏത് ആണെന്ന് ചോദിക്കുന്ന പുതിയ തലമുറ ലോകത്തിനുള്ളിലെ ഞാന്‍ എന്നതിന് പകരം എനിക്കുള്ളിലെ ലോകം ആയി ആണ് കാണുന്നത് ..

 4) വിദ്യാലയങ്ങള്‍ 


വാണിജ്യവല്‍ക്കരിക്കുപെട്ട പുതിയ വിദ്യാലയങ്ങള്‍ ഫാക്ടറികള്‍ പോലെ ആണൂ ..ഡോക്ടറും എഞ്ചിനീയര്‍ പ്രോഡക്റ്റ് ഉണ്ടാക്കുന്ന ഫാക്ടറി..ഒരു കുട്ടി അവന്‍റെ വീടിനെക്കാള്‍ കൂടതല്‍ സമയം ചിലവഴിക്കുന്നത് വിദ്യാലയങ്ങളില്‍ ആണ് .പലപ്പോഴും പുതിയ തലമുറ ഒരു വിദ്യാലയത്തിനെ അളക്കുന്നത് പുറത്ത് വരുന്ന പരീക്ഷ ഫലം വച്ചാണ് .കുട്ടികള്‍ english മാത്രം സംസാരിക്കുന്ന വിദ്യാലയങ്ങള്‍ ഇപ്പോള്‍ ഉള്ളത് ( എങ്കിലെ അവന്‍ 15 വര്ക്ഷം കഴിഞ്ഞു നാണ കെടാതെ ജീവിക്കാന്‍ ആവൂ ).കണക്കു ശാസ്ത്രവും പോലും പ്രത്യക രീതിയില്‍ കുത്തിവക്കുന്ന വിദ്യാലയങ്ങള്‍ .വിദ്യാലയങ്ങള്‍ തമ്മില്‍ ഉള്ള മത്സരം...കുട്ടികള്‍ തമ്മില്‍ ഉള്ള മത്സരം ...കുട്ടികള്‍ തമ്മില്‍ ഉള്ള ആശയവിനിമയ്ങ്ങളില്‍ പോലും മത്സരം കടന്നു വരന്നു ..എവിടെയും ഒന്നമനാകാന്‍ ആകാന്‍ ആണ് അധ്യാപകര്‍ പോലും പഠിപ്പിക്കുന്നത് .കുട്ടികളുടെ സാമുഹിക ജീവിതത്തെ പറ്റിയുള്ള പാഠങ്ങള്‍ക്ക് പണം വാങ്ങാത്തത കൊണ്ട് അത് ക്ലാസ്സ്‌ മുറികളില്‍ പഠിപ്പിക്കുന്നില്ല ..ഇവിടെ കുട്ടികള്‍ തിരിച്ചറിയുന്ന കുറ്റബോധം തോന്നേണ്ട  ഒരേ ഒരു  ക്രൈം എന്നത് പരീക്ഷ്യ്യില്‍ തോല്‍ക്കുന്ന്ത് എന്നത് മാത്രം ആണ് ..


കുട്ടികളെ തുറന്നു വിടൂ 




കുട്ടികളെ  അടച്ചിട്ട മുറികളില്‍ നിന്ന് തുറന്നു വിടൂ ..അവന്‍ പാ
ടങ്ങളിലും വഴിയോരങ്ങളിലും പോയ്യി സ്നേഹിക്കാന്‍ പഠിക്കട്ടെ ..



പുസ്സ്തകത്ത്തില്‍ ഒളിപ്പിച്ച വച്ച മയില്‍പീലി മാനത്തെ മേഘം കണ്ടാല്‍മരിച്ചു പോകുവെന്നും, കാലം   മാറി ഒരുമിച്ച് എത്തുന്ന മഴയും വെയിലും കാണുമ്പോള്‍ എവിടെയോ ഒരു കാട്ടില്‍ ഒരു കുറുക്കന്‍റെ  കല്ല്യാണം നടക്കുന്നുവെന്നും വിശ്വസിച്ച ഒരു കുട്ടികളുടെ തലമുറ ഉണ്ടായിരുന്നു ഇവിടെ   , മനുഷന്‍ ദൈവത്തില്‍ നിന്നും തലമുറ പഠിപ്പിച്ച കെട്ടുകഥകളില്‍ നിന്നും സ്വതന്ത്രമായി കൊണ്ടിരിക്കു ന്ന മറ്റൊരു ലോകം ആവാം ഇത് ..മത്സരത്തിന്റെ ഓട്ട പാച്ചില്‍ ഞാന്‍ ഈ പറയന്ന പല കാര്യങ്ങളും ആന മണ്ടത്തരങ്ങള്‍ ആവാം ..പഷേ ഇത് എന്റെ വിശ്വസ്സങ്ങളും ചിന്തകളും ആണൂ ..

.കുട്ടികള്‍ വളരേണ്ടത് കുട്ടികള്‍ ആയി തന്നെ ആണൂ.. ശാസ്ത്രം എന്നതിന്  അപ്പുറത്ത് അങ്ങ് ആകാശത്തിനും മുകളില്‍ ഒരു ദൈവവും ,സ്വെര്‍ഗവും ,പിന്നെ എവിടയോ  നരകവും ഒരു ക്രൂരന്‍ ആയ ചെകുത്താനും ഉണ്ട് എന്നും നമ്മള്‍  വിശ്വസ്സിക്കെണ്ടത് ഒരു കാലഘട്ടത്തിന്റെ ആവിശ്യം ആയിരുന്നു
എന്ന് വരും കാലം നമ്മെ പടിപ്പിക്കതിരിക്കില്ല ........................












Comments

Post a Comment

Popular posts from this blog

ശ്രീനാരായണ ഗുരുദേവന്‍ ഈഴവഗുരു ആയത് എങ്ങനെ ?

തുടക്കത്തിലെ പറയട്ടെ ഇത് ഒരു അനേഷണം ആണ് ..അല്ലാതെ ഉത്തരം അല്ല .     “ഒരു  മാര്‍ക്സിസ്റ്റ്‌ ആകാന്‍ എനിക്ക് ഇതു വരെ പറ്റിയിട്ടില്ലാ”  ഇത് പറഞ്ഞത് മറ്റു ആരുമല്ല    സാക്ഷാല്‍  കാറല്‍ മാര്‍ക്സ് ആണ്   ..അത് പോലെ ഒരു ഒരു ഈഴവന്‍ എന്നതിനുപ്പുറം ഒരു SNDP കാരന്‍ ആകാന്‍ ഞാന്‍ ഉള്‍പെടെ ഉള്ള മിക്ക ഈഴവര്‍ക്കും പറ്റിയിട്ടില്ല .കാരണം SNDP എന്നുള്ളതിന്റെ പൂര്‍ണ രൂപം  ശ്രീനാരായണ ധര്‍മ പരിപാലനയോഗം എന്നുള്ളത് ആണ് .ഒരു യഥാര്ത്ഥ SNDP ക്രന്‍ ആകണമെങ്കില്‍ ശ്രീനാരയണ ധര്‍മം എന്നത് സ്വെന്തം ജീവിതം കൊണ്ട് പരിപാലിക്കാന്‍ അറിയണം .അതിനു ആദ്യം ശ്രീനാരായണ ധര്‍മം എന്ത് എന്ന് അറിയണം .ഇത് ഒക്കെ ഇത്തിരി ബുദ്ധി മുട്ട് ഉള്ള കാര്യം എന്നെ പോലെ ഒരു ആള്‍ക്ക് ഒരിക്കലും ഒരു ശ്രീനാരായണയിന്‍  ആകാന്‍ പറ്റും എന്ന് തോന്നുന്നില്ലാ എങ്കിലും ഈഴവനായി ജനിച്ചു എന്നത് കൊണ്ട് ഞാനും SNDP   . ചരിത്രം അനെഷിച്ചാല്‍ കേരളം കണ്ട യുഗപുരുഷന്‍ ആയ ശ്രീനാരായണ ഗുരുദേവന്‍ എന്ത് കൊണ്ട് ഒരു ഈഴവ ഗുരുവ്വും ,SNDP  ഒരു ഈഴവ സംഘടനയും  ആയി പോയ്യി.ഗുരുദേവനെ പറ്റി പറയുന്നത് ഇപ്പോള്‍ ജാതിയം ആയത് കൊണ്ടും പറയുന്നത് ഏറെ മനസ്സിലാക്കുവാന്‍ ആളുകള്‍ ശ്രമിക്കു

ഒരു നനഞ്ഞ ഓണക്കാലത്ത്

പുറത്ത് മഴ തകര്‍ത്തു പെയ്യുകയാണ് ..നാളെ ആണ് ഉത്രാടം ..പൊന്‍ വിയല്‍ നിറഞ്ഞ പുലരികള്‍  ..നിറഞ്ഞ പാടങ്ങളും.തൊടിയില്‍ വിരുന്ന വരുന്ന വസന്തവും എല്ലാം ആയുള്ള ഒരു ഓണം മനസ്സില്‍ എന്നും ബാക്കി ഉണ്ട് ....ഒന്ന് ആലോചിക്കുമ്പോള്‍ ഞാന്‍ ഉള്‍പെടെയുള്ള എന്‍റെ തലമുറ ഒരു തരത്തില്‍ ഭാഗ്യവാന്‍ മാര്‍ ആണ് കാരണം ..ജീവിതത്തിന്‍റെ കുറെ കാലമെങ്കിലും ഞങ്ങള്‍ എന്ത് ആണ് ഓണം എന്ന് നേരിട്ട് കണ്ടിട്ട് ഉണ്ട് .പിന്നെ മരിച്ചു കൊണ്ടിരിക്കുന്ന യഥാര്ത ഓണത്തിന്‍റെ മരണവും . ടി.വി ചാന്നലുകളും ,ഇലക്ട്രോണിക് കമ്പനികളും ...പിന്നെ മറ്റു ഏതൊക്കെയോ ആഗോളവത്ക്കരണ ചേട്ടന്മാരും ഉണ്ടാക്കിയെടുത്ത പുതിയ ഓണം .ഈ ഓണവും ഒരു വിളവെടുപ്പിന്‍റെ ആണ് ..കുറെ കച്ചവട കാരുടെ വിളവെടുപ്പിനെ ഉത്സവും ..     പണ്ട് നമ്മുടെ തലമുറ  ഓണം അറിഞ്ഞിരുന്നത്  കലണ്ടറില്‍ നോക്കിയാവില്ല ..പ്രുകൃതിയുടെ മാറ്റത്തില്‍ നിറഞ്ഞ ചെടികളില്‍ വിടരുന്ന പൂക്കളില്‍ നിന്ന് ആയിരുന്നു ....ഓണം വന്നത് നമ്മുടെ മുറ്റത്ത് ആയിരുന്നു .അല്ലാതെ തമിഴ് നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും നമ്മള്‍ ഓണത്തിനെ അവര്‍ ഇറക്കമതി ചെയ്യുക അല്ലായിരുന്നു ..എങ്കിലും ഇതിനു ആരെയും കുറ്റം പറയെണ്ടിത് അല്ല ..ഇത