Skip to main content

ഒരു നനഞ്ഞ ഓണക്കാലത്ത്


പുറത്ത് മഴ തകര്‍ത്തു പെയ്യുകയാണ് ..നാളെ ആണ് ഉത്രാടം ..പൊന്‍ വിയല്‍ നിറഞ്ഞ പുലരികള്‍  ..നിറഞ്ഞ പാടങ്ങളും.തൊടിയില്‍ വിരുന്ന വരുന്ന വസന്തവും എല്ലാം ആയുള്ള ഒരു ഓണം മനസ്സില്‍ എന്നും ബാക്കി ഉണ്ട് ....ഒന്ന് ആലോചിക്കുമ്പോള്‍ ഞാന്‍ ഉള്‍പെടെയുള്ള എന്‍റെ തലമുറ ഒരു തരത്തില്‍ ഭാഗ്യവാന്‍ മാര്‍ ആണ് കാരണം ..ജീവിതത്തിന്‍റെ കുറെ കാലമെങ്കിലും ഞങ്ങള്‍ എന്ത് ആണ് ഓണം എന്ന് നേരിട്ട് കണ്ടിട്ട് ഉണ്ട് .പിന്നെ മരിച്ചു കൊണ്ടിരിക്കുന്ന യഥാര്ത ഓണത്തിന്‍റെ മരണവും . ടി.വി ചാന്നലുകളും ,ഇലക്ട്രോണിക് കമ്പനികളും ...പിന്നെ മറ്റു ഏതൊക്കെയോ ആഗോളവത്ക്കരണ ചേട്ടന്മാരും ഉണ്ടാക്കിയെടുത്ത പുതിയ ഓണം .ഈ ഓണവും ഒരു വിളവെടുപ്പിന്‍റെ ആണ് ..കുറെ കച്ചവട കാരുടെ വിളവെടുപ്പിനെ ഉത്സവും ..
    പണ്ട് നമ്മുടെ തലമുറ  ഓണം അറിഞ്ഞിരുന്നത്  കലണ്ടറില്‍ നോക്കിയാവില്ല ..പ്രുകൃതിയുടെ മാറ്റത്തില്‍ നിറഞ്ഞ ചെടികളില്‍ വിടരുന്ന പൂക്കളില്‍ നിന്ന് ആയിരുന്നു ....ഓണം വന്നത് നമ്മുടെ മുറ്റത്ത് ആയിരുന്നു .അല്ലാതെ തമിഴ് നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും നമ്മള്‍ ഓണത്തിനെ അവര്‍ ഇറക്കമതി ചെയ്യുക അല്ലായിരുന്നു ..എങ്കിലും ഇതിനു ആരെയും കുറ്റം പറയെണ്ടിത് അല്ല ..ഇത് ഒരു കാലഗട്ടത്തിന്റെ അനിവാര്യം ആയ മാറ്റം ആണ് .ആര്‍ക്കും തടയവാന്‍ ആകാത്തെ ഒരു മാറ്റം ..

ഇപ്പോള്‍ ഓണം വഴി മാറിയിരിക്കുന്നു ..ഈ ഓണത്തിനെ sponsor ചെയുതിര്‍ക്കുന്ന്ത് കുറെ ആഗോളവത്കരണ കമ്പനികള്‍ ആണ് ..അവര്‍ ഓണത്തിനെ പരസ്യം ചെയ്തു വരവ് അറിയിക്കുന്നു .ടി.വി.ചാന്നലുകളില്‍ ഒരു ഒറ്റ മനുഷ്യനും പുറത്തു ഇറക്കത്ത വിധം പരപാടികള്‍ കുത്തി നിറയ്ക്കുന്നു ..ജീവിതത്തില്‍ ഒരിക്കലും മലയാളം പറയില്ല എന്ന് കരുതിയ അവതാരിക ചേച്ചി മാര്‍ സെറ്റ് സാരി ഉടുത്തു വന്നു മംഗ്ലീക്ഷില്‍ ഓണം വരവേല്‍ക്കുന്നു (കുത്തി തിരികി  പറയുന്ന മലയാളം ഇപ്പോളും വള്ളുവനാടന്‍ തന്നെ അത് ആണ് മലയാളത്തിലെ ഫാഷന്‍ )..ഈ ഓണം വരുന്നത് നമ്മുടെ തൊടിയില്‍ അല്ലാ ..ടി വി ചാനലിലും ചന്തയിലും ആണ് ..
ഒന്ന് ആലോചിച്ചാല്‍ ഈ ഓണം എന്നത് ഒരു  ഓര്‍മപെടുത്തല്‍ ആണ് ..നമ്മുടെ തലമുറയുടെ  നഷ്ടങ്ങളുടെ ഓര്‍മപെടുത്തല്‍ ..കുട്ടികാലത്തെ ഊഞ്ഞാലും ..വെയില്‍ ഉങ്ങിയ നെല്‍ കെട്ടിന്റെ മണവും ,ഉപ്പേരി കാച്ച്ചുന്നതിന്റെ മണവും ഒക്കെ അനുഭവിച്ച ഒരു തലമുറയ്ക്ക് ഇത് ആയിരുന്നു ഓണം എന്ന് വരുന്ന തലമുറയോട് പറഞ്ഞു കൊടുക്കാന്‍ പറ്റാത്ത നഷ്ടം .
മാവേലി തമ്പുരാന്‍ ഭരിച്ചിരുന്ന ,അരി  കൊടുത്തു മാങ്ങ വാങ്ങുന്ന ആ പഴയ കാലത്തില്‍ നിന്ന് കാര്‍ഡ്‌ കാട്ടി വീട് വാങ്ങുന്ന ഈ പുതിയ കാലത്തിലേക്ക് എത്തുബോള്‍ മലയാളിക്ക് ഉണ്ടായ മാറ്റം ചെറതല്ല..നമ്മുടെ മനസ്സില്‍ നിന്ന് സഹകരണം  എന്ന വാക്ക് കുറെ മാരിയിരിക്കിയിരുന്നു ...നിന്റെ മാങ്ങയ്ക്ക് നീ വിലയിട് ..എന്റെ അരിക്ക് എന്റെ വില എന്നാ ഭാവം .എന്‍റെ കയ്യിലെ അരിയുടെ മുല്യം എന്ന് മലയാളി അളക്കാന്‍ തുടങ്ങിയോ അന്ന് മുതല്‍ ഓണത്തിന്റെ മരണം തുടങ്ങി കാണും .തനിക്ക്   പ്രയോജനതിനുമില്ലാതെ  ഒരു സഹകരണത്തിന്  ആരും തയാര്‍  അല്ല ..ഒരു സ്ഥലത്ത് ചെന്ന് വഴി ചോദിച്ചാല്‍ അത് പറഞ്ഞു കൊടുക്കുന്നത് പോലും ബസ്സിനെസ്സ് ആയി കൊണ്ടിരിക്കുന്ന ഒരു തലമുറ ആണിത്  .മലയാളി ജീവിക്കാന്‍ പഠിച്ചിരിക്കുന്നു ..തമിഴന്‍ കൃഷി ചെയ്തു കൊണ്ട് വരുന്ന വില കൂടിയ പച്ചക്കറി വാങ്ങാന്‍ നമ്മുടെ പോക്കറ്റില്‍ കാശ്  ഉണ്ട് .ശരിയാണ് ഇന്ന് പട്ടണി കുറവ് ആണ് .
   കൃഷി പോലെ പെട്ടെന്ന് പണം ഉണ്ടാകാന്‍ വയ്യാത്ത ഒരു ജോലി ചെയ്യാന്‍ ഇന്ന് ആരു തയാര്‍ ആകും ..ഇന്ന് നമ്മുടെ നാട്ടിലൂടെ ഒന്ന് കണ്ണ് ഓടിച്ചാല്‍  തോന്നുന്നത് ഇവിടെത്തെ പ്രധാനാ കൃഷി റിയല്‍ എസ്റ്റേറ്റ്‌ ആണ് എന്ന് ..പാവപെട്ടവനെ പണം കൊടുത്തു  ഭൂമി കൈവശ പെടുത്തി പിന്നെ അത് വെട്ടി തുണ്ടം ആക്കി ..പണം വിതച്ചു കേട്ടിടടങ്ങള്‍ വളര്‍ത്തി പണം കൊയ്യുന്ന കൃഷി..കാശ് ഉള്ളവുന്‍ അത് ഇരട്ടിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം .ഇതൊന്നും കണ്ടു വിലപിക്കുന്ന സംസക്കാരിക നായകന്‍ മാര്‍ക്ക് അറിയാം ..കള്ളവും ചതിയും ഉണ്ടെങ്കിലും ഇന്നത്തെ കേരളം മാവേലിയുടെ കേരളത്തേക്കാള്‍ സമ്പല്‍ സമൃദ്ധം ആണ് എന്ന് ...

    പൊന്‍ വെയില്‍ വീണ ഒരു പുലരിയല്ല ഇത് ..കുറ്റി കാട്ടില്‍ നിന്ന് പറിചെടത്ത തുമ്പ പൂവിന്റെയും തെചിയുടെയും  മണമുള്ള പൂക്കളങ്ങളില്ലാ..വീട്ടു മുറ്റത്ത് വെട്ടിയെടുത്ത വാഴയക്ക് വറത്താ ഉണ്ടാകുന്ന ഉപ്പേരിയും ശര്‍ക്കര വരുട്ടിയും ഇല്ലാ . ഓര്‍മയില്‍ ഗൃഹാതുരത്തിന്റെ നഷ്ടങ്ങള്‍ ഉണ്ടാകും .എങ്കിലും ലോകത്തിന്റെ ഇതു കോണില്‍ ആണെങ്കിലും മലയാളി ഓണം ആഘോഷിക്കും .. കാരണം നമ്മള്‍ മലയാളി ആണ് ഓണം നമ്മുടെ സ്വെകാര്യ ഉത്സവം ആണ് ..ജാതിക്കും മതത്തിനു  മനുഷന്‍ തീര്‍ത്ത എല്ലാ വേലികെട്ടിനും അപ്പുറം ഓണം ആഘോഷിക്കുന്ന എല്ലാ മലയാളികള്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ .......................

Comments

Popular posts from this blog

ശ്രീനാരായണ ഗുരുദേവന്‍ ഈഴവഗുരു ആയത് എങ്ങനെ ?

തുടക്കത്തിലെ പറയട്ടെ ഇത് ഒരു അനേഷണം ആണ് ..അല്ലാതെ ഉത്തരം അല്ല .     “ഒരു  മാര്‍ക്സിസ്റ്റ്‌ ആകാന്‍ എനിക്ക് ഇതു വരെ പറ്റിയിട്ടില്ലാ”  ഇത് പറഞ്ഞത് മറ്റു ആരുമല്ല    സാക്ഷാല്‍  കാറല്‍ മാര്‍ക്സ് ആണ്   ..അത് പോലെ ഒരു ഒരു ഈഴവന്‍ എന്നതിനുപ്പുറം ഒരു SNDP കാരന്‍ ആകാന്‍ ഞാന്‍ ഉള്‍പെടെ ഉള്ള മിക്ക ഈഴവര്‍ക്കും പറ്റിയിട്ടില്ല .കാരണം SNDP എന്നുള്ളതിന്റെ പൂര്‍ണ രൂപം  ശ്രീനാരായണ ധര്‍മ പരിപാലനയോഗം എന്നുള്ളത് ആണ് .ഒരു യഥാര്ത്ഥ SNDP ക്രന്‍ ആകണമെങ്കില്‍ ശ്രീനാരയണ ധര്‍മം എന്നത് സ്വെന്തം ജീവിതം കൊണ്ട് പരിപാലിക്കാന്‍ അറിയണം .അതിനു ആദ്യം ശ്രീനാരായണ ധര്‍മം എന്ത് എന്ന് അറിയണം .ഇത് ഒക്കെ ഇത്തിരി ബുദ്ധി മുട്ട് ഉള്ള കാര്യം എന്നെ പോലെ ഒരു ആള്‍ക്ക് ഒരിക്കലും ഒരു ശ്രീനാരായണയിന്‍  ആകാന്‍ പറ്റും എന്ന് തോന്നുന്നില്ലാ എങ്കിലും ഈഴവനായി ജനിച്ചു എന്നത് കൊണ്ട് ഞാനും SNDP   . ചരിത്രം അനെഷിച്ചാല്‍ കേരളം കണ്ട യുഗപുരുഷന്‍ ആയ ശ്രീനാരായണ ഗുരുദേവന്‍ എന്ത് കൊണ്ട് ഒരു ഈഴവ ഗുരുവ്വും ,SNDP  ഒരു ഈഴവ സംഘടനയും  ആയി പോയ്യി.ഗുരുദേവനെ പറ്റി പറയുന്നത് ഇപ്പോള്‍ ജാതിയം ആയത് കൊണ്ടും പറയുന്നത് ഏറെ മനസ്സിലാക്കുവാന്‍ ആളുകള്‍ ശ്രമിക്കു

കുട്ടികള്‍ കുട്ടികള്‍ ആയിരിക്കട്ടെ

            അത്ഭുത ബാലന്‍ മാരുടെ ബാലികമാരുടെ എണ്ണം ഇപ്പോള്‍ കൂടതല്‍ ആണ് ..10 വയസ്സ് കാരന്‍ ചെയ്ത  വെബ്സൈറ്റ് ..ചരിത്രത്തില്‍  എന്തിനെ പറ്റിയും ചോദിച്ചാലും ഉത്തരം പറയുന്ന പത്താം ക്ലാസ്സ്‌ കാരന്‍ .സെക്കന്‍റുകള്‍ കൊണ്ട് കണക്കിലെ ഉത്തരങ്ങള്‍ കണ്ടുതുന്ന 9 വയസുകാരി...13 വയസ്സില്‍ സ്വന്തമായി കമ്പനി തുടങ്ങിയ കുട്ടി...വായും പൊളിച്ചു ഇതെക്കോ കേള്‍ക്കുമ്പോള്‍ നമ്മള്‍ കാണാത പോകനാത്ത മറ്റു ചില  അത്ഭുത ബാലന്‍ മാ രും ഉണ്ട് . 20 വയസ്സില്‍ കോടീശ്വരന്‍ ആയ ശബരിനാത് ,10-17 വയസ്സനു ഇടയ്ക്ക് പല കാരണങ്ങളാല്‍ ആത്മഹത്യ ചെയ്ത എണ്ണം അറ്റ കുട്ടികള്‍ ..പിന്നെയും കുട്ടി കുറ്റവാളികളുടെ എണ്ണം കണക്കില്‍ കൂടതല്‍ ആണ് .          പിണറായി വിജയന്‍റെ ജട്ടി jokey  ആണെന്നെതും  ,ഉമ്മന്‍ ചാണ്ടിയുടെ കൊച്ചുമകന്‍ കൂട്ടുകാരന്റെ പെന്‍സില്‍ കട്ട് എന്നും  facebook ഉം email വഴിയും നമ്മള്‍ ചര്‍ച്ച ചെയ്യാന്‍ നമ്മള്‍ കാട്ടിയ ഉത്സാഹം കാട്ടാതെ പോയ്യ കേരളത്തെ നടുക്കിയ ഒരു സംഭവം ഉണ്ട് .ആലപുഴയില്‍ ഒരു വിദ്യാര്‍ഥി തന്‍റെ സഹപാഠിയെ ദാരുണമായി കൊലപെടുത്തിയ സംഭവം . മരണം അടഞ്ഞ കുട്ടിയുടെ മാതാപിതാക്കളുടെയും അനിയന്‍റെയും കണ്ണുനീര്‍ ഒരു സമൂഹത്തിന്‍