Skip to main content

Posts

Showing posts from August, 2012

ഒരു നനഞ്ഞ ഓണക്കാലത്ത്

പുറത്ത് മഴ തകര്‍ത്തു പെയ്യുകയാണ് ..നാളെ ആണ് ഉത്രാടം ..പൊന്‍ വിയല്‍ നിറഞ്ഞ പുലരികള്‍  ..നിറഞ്ഞ പാടങ്ങളും.തൊടിയില്‍ വിരുന്ന വരുന്ന വസന്തവും എല്ലാം ആയുള്ള ഒരു ഓണം മനസ്സില്‍ എന്നും ബാക്കി ഉണ്ട് ....ഒന്ന് ആലോചിക്കുമ്പോള്‍ ഞാന്‍ ഉള്‍പെടെയുള്ള എന്‍റെ തലമുറ ഒരു തരത്തില്‍ ഭാഗ്യവാന്‍ മാര്‍ ആണ് കാരണം ..ജീവിതത്തിന്‍റെ കുറെ കാലമെങ്കിലും ഞങ്ങള്‍ എന്ത് ആണ് ഓണം എന്ന് നേരിട്ട് കണ്ടിട്ട് ഉണ്ട് .പിന്നെ മരിച്ചു കൊണ്ടിരിക്കുന്ന യഥാര്ത ഓണത്തിന്‍റെ മരണവും . ടി.വി ചാന്നലുകളും ,ഇലക്ട്രോണിക് കമ്പനികളും ...പിന്നെ മറ്റു ഏതൊക്കെയോ ആഗോളവത്ക്കരണ ചേട്ടന്മാരും ഉണ്ടാക്കിയെടുത്ത പുതിയ ഓണം .ഈ ഓണവും ഒരു വിളവെടുപ്പിന്‍റെ ആണ് ..കുറെ കച്ചവട കാരുടെ വിളവെടുപ്പിനെ ഉത്സവും ..     പണ്ട് നമ്മുടെ തലമുറ  ഓണം അറിഞ്ഞിരുന്നത്  കലണ്ടറില്‍ നോക്കിയാവില്ല ..പ്രുകൃതിയുടെ മാറ്റത്തില്‍ നിറഞ്ഞ ചെടികളില്‍ വിടരുന്ന പൂക്കളില്‍ നിന്ന് ആയിരുന്നു ....ഓണം വന്നത് നമ്മുടെ മുറ്റത്ത് ആയിരുന്നു .അല്ലാതെ തമിഴ് നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും നമ്മള്‍ ഓണത്തിനെ അവര്‍ ഇറക്കമതി ചെയ്യുക അല്ലായിരുന്നു ..എങ്കിലും ഇതിനു ആരെയും കുറ്റം പറയെണ്ടിത് അല്ല ..ഇത