Skip to main content

Posts

Showing posts from 2015

കുറെ ദര്ശ.ങ്ങളും ഒരേ കഥയും ...............(കുറെ ചെറുകഥകള്‍ )

1) ഗാന്ധിയന്‍ “ ഗാന്ധി എടുത്ത ചില  തീരുമാനങ്ങള്‍ പില്‍കാലത്ത് നമ്മുടെ നാടിനു ദോഷം ആയിരുന്നു“ അദ്ധ്യാപകന്‍ ഒന്ന് നിര്‍ത്തി കുട്ടികളെ നോക്കി .. മുന്‍വശത്ത് ഇരുന്ന ഒരു ശാന്തനായിരുന്ന വിദ്യാര്‍ത്ഥിയുടെ മുഖത്ത് പെട്ടെന്ന് ഒരു മാറ്റം .ദേഷ്യം ഇരച്ചു കയറുന്നു  “ പിന്നെ ഗാന്ധി ....” അധ്യാപകന്‍ പറഞ്ഞു തീരും മുന്‍പ് അത് സംഭവിച്ചു .മുന്‍വശത്ത് ചാടി വീണ ആ വിദ്ധ്യാര്‍ത്തി അയാളുടെ ഷര്‍ട്ടിനു കുത്തി പിടിച്ചു ഇടത്തെ കരണത്ത് ഒന്ന് പൊട്ടിച്ചു ..” ടപ്പേ ...അയാള്‍ വലത്ത് കാരണം കാണിക്കാതെ തന്നെ അവന്‍ വലത്തെ കരണത്തും ഒന്ന് പൊട്ടിച്ചു ..അയാളുടെ കണ്ണികളില്‍ പോന്നീച്ചകള്‍ പറന്നു കളിച്ചു .. ചുവന്നു വീര്‍ത്തു വന്ന കവിള് തിരുമി നിന്ന അയാളെ നോക്കി മറ്റു കുട്ടികള്‍  പറഞ്ഞു ..” “അവന്‍ ഒരു ഗാന്ധിയന്‍ ആണ് പാവം സാര്‍ അത് അറിഞ്ഞില്ലാ ...” 2) ഗുരു ധര്‍മ പരിപാലനം നീ ഏതാ ജാതി “ ഞാന്‍   SNDPയാ (ശ്രീനാരയണ ധര്‍മ പരിപാലന യോഗം ) ആണ് .. “നീയോ ഞാനും SNDP (ശ്രീനാരയണ ധര്‍മ പരിപാലന യോഗം )  യാ “ സന്തോഷത്താല്‍ ചിരിച്ചു കൊണ്ട് ...“ഉള്ളത് പറയാലോ ഞാന് ഇത്തിരി ജാതി സ്പിരിറ്റ് ഉള്ള കൂട്ടത്തിലാ അതാ ചോദിച്ചത്  “ നമ്മ

ഒരു മനുഷ്യന്‍ ................. (ചെറുകഥ)

     ഒരിക്കല്‍ ഒരിടത്ത് ഒരു ഗ്രാമം ഉണ്ടായിരുന്നു ..അവിടെ കുറെ “X” മതത്തില്‍ ഉള്ള ആളുകളും “Y” മതത്തില്‍ ഉള്ള ആളുകളും ജീവിച്ചിരുന്നു . എന്നും ശത്രുതയിലായിരുന്ന അവര്‍ തമ്മില്‍ യുദ്ധങ്ങളും കലാപങ്ങളും സാധാരണം ആയിരുന്ന . ഒരിക്കല്‍ എവിടെ നിന്നോ ഒരു മനുഷന്‍ അവിടെ എത്തി താമസം തുടങ്ങി. നിങ്ങളുടെ മതം ഏതു ആണ് ? X മതത്തില്‍ ഉള്ളവരും Y മതത്തില്‍ ഉള്ളവരും  അയാളോടെ ചോദിച്ചു .” മനുഷ്യ മതം “ അയാള്‍ അവരെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു. കാലം കടന്നു പോയി .അയാള്‍ “X മതത്തില്‍ ഉള്ളവരോടും   “Y മതത്തില്‍ ഉള്ളവരോടും വിരോധം കാണിച്ചിലാ.. .പതിവ് പോലെ അടുത്ത കലാപം വന്നു ..X മതത്തില്‍ ഉള്ളവര്‍ Y മതത്തില്‍ ഉള്ളവരുടെ വീടുകള്‍ക്ക് തീ വച്ചു Y മതത്തില്‍ ഉള്ളവര്‍ X മതത്തില്‍ ഉള്ളവരുടെ വീടിനു തീ വച്ചു .. ...അവര്‍ ഒരുമിച്ചു  തീ കൊളുത്തിയ ഒരേ ഒരു വീട് ഉള്ളായിരുന്നു ..അത് ആ മനുഷ്യന്‍റെ വീട് ആയിരുന്നു .അത് കൊളുത്തിയാണ് അവര്‍ ആ കലാപം തുടങ്ങിയതും ...............(: