Skip to main content

കുറെ ദര്ശ.ങ്ങളും ഒരേ കഥയും ...............(കുറെ ചെറുകഥകള്‍ )

1) ഗാന്ധിയന്‍

“ ഗാന്ധി എടുത്ത ചില  തീരുമാനങ്ങള്‍ പില്‍കാലത്ത് നമ്മുടെ നാടിനു ദോഷം ആയിരുന്നു“ അദ്ധ്യാപകന്‍ ഒന്ന് നിര്‍ത്തി കുട്ടികളെ നോക്കി ..
മുന്‍വശത്ത് ഇരുന്ന ഒരു ശാന്തനായിരുന്ന വിദ്യാര്‍ത്ഥിയുടെ മുഖത്ത് പെട്ടെന്ന് ഒരു മാറ്റം .ദേഷ്യം ഇരച്ചു കയറുന്നു 
“ പിന്നെ ഗാന്ധി ....” അധ്യാപകന്‍
പറഞ്ഞു തീരും മുന്‍പ് അത് സംഭവിച്ചു .മുന്‍വശത്ത് ചാടി വീണ ആ വിദ്ധ്യാര്‍ത്തി അയാളുടെ ഷര്‍ട്ടിനു കുത്തി പിടിച്ചു ഇടത്തെ കരണത്ത് ഒന്ന് പൊട്ടിച്ചു ..” ടപ്പേ ...അയാള്‍ വലത്ത് കാരണം കാണിക്കാതെ തന്നെ അവന്‍ വലത്തെ കരണത്തും ഒന്ന് പൊട്ടിച്ചു ..അയാളുടെ കണ്ണികളില്‍ പോന്നീച്ചകള്‍ പറന്നു കളിച്ചു .. ചുവന്നു വീര്‍ത്തു വന്ന കവിള് തിരുമി നിന്ന അയാളെ നോക്കി മറ്റു കുട്ടികള്‍  പറഞ്ഞു ..” “അവന്‍ ഒരു ഗാന്ധിയന്‍ ആണ് പാവം സാര്‍ അത് അറിഞ്ഞില്ലാ ...”

2) ഗുരു ധര്‍മ പരിപാലനം

നീ ഏതാ ജാതി “ ഞാന്‍   SNDPയാ (ശ്രീനാരയണ ധര്‍മ പരിപാലന യോഗം ) ആണ് ..
“നീയോ ഞാനും SNDP (ശ്രീനാരയണ ധര്‍മ പരിപാലന യോഗം )  യാ “
സന്തോഷത്താല്‍ ചിരിച്ചു കൊണ്ട് ...“ഉള്ളത് പറയാലോ ഞാന് ഇത്തിരി ജാതി സ്പിരിറ്റ് ഉള്ള കൂട്ടത്തിലാ അതാ ചോദിച്ചത്  “
നമ്മള് പിന്നെ SNDP (ശ്രീനാരയണ ധര്‍മ പരിപാലന യോഗം )  ക്കാര്‍ ഇത്തിരി ആ സ്പിരിറ്റ് ഉള്ളതാണ് എന്ന് ആര്‍ക്കാ അറിയാത്തത് ...


3) കര്‍ത്താവും പുരോഹിതരും  ..


     വികാരിയച്ചന്‍ അസ്വസ്ഥനായായി ആണ് ഉറങ്ങാന്‍ കിടന്നത്. .പള്ളി വക കോളജിനു ഇനിയും പുതിയ സ്പോണ്‍സേര്‍സിനെ കണ്ടെത്തണം കയ്യില്‍ കാശ് ഉള്ള പള്ളികാരുടെ മൊത്തം കാലു പിടിച്ചിട്ടും തികയുന്നില്ല വിദ്യാഭാസം ഉള്ള ഒറ്റ ക്രിസത്യനിയും ഇനി കോളെജിനു കാശു മുടക്കിയാല്‍ തിരിച്ചു കിട്ടില്ല എന്ന് ആണ് കണക്കു കൂട്ടുന്നത്‌ .പലിശ കാരന്‍ സക്കറിയ ,കള്ളുകച്ചവടകാരന്‍ മത്തായി ,പിന്നെ സ്വര്‍ണ ജുവലറി ഉടമ തോമസ് ഇവരൊക്കെ ആണ് ഇപ്പോള്‍  പ്രധാന പണം മുടുക്കന്ന ആളുകള്‍. ഇതില്‍ തന്നെ തോമസിന്റെ കാര്യം ഇപ്പോള്‍ സംശയത്തില്‍ ആണ് .ഉദ്ദേശിച്ച രീതിയില്‍ പണം കണ്ടെത്തിയില്ലെങ്കില്‍ കോളജ് തന്നെ ഉപേഷിക്കേണ്ടി വരും .” എന്റെ പോന്നു കര്‍ത്താവേ നീ തന്നെ ഒരു മാര്‍ഗം കാട്ടണേ” ഉറങ്ങാന്‍ കിടക്കുന്നതിനു മുന്പ് വികാരിയച്ചന്‍ മനസ്സില്‍ പ്രാര്‍ഥിച്ചു.


  “ഇത് ആരാണ് ഈ പാതിരാത്രിയില്‍ ?“ .തുടര്‍ച്ചയായി വാതില്‍ കൊട്ട് കേട്ട് വികാരിയച്ചന്‍ ചാടി എഴന്നേറ്റു. കപ്പ്യാര്‍ ആണ് .
“എന്തുവാട ഈ പാതി രാത്രിയില്‍ “
“അച്ചോ ആരോ ഒരാള്‍ കാണാന്‍ വന്നിരിക്കുന്നു..കണ്ടു നല്ല പരിചയം ഉള്ള ആള്‍ ആണ് പക്ഷെ ആളെ അങ്ങ് ശരിക്ക് പിടികിട്ടിയില്ല   “
“എന്ത് പറ്റി ആരെങ്കിലും മരിച്ചോ ?
“ഇല്ല .അയാള്‍ ഈ ഇടവകയാണെന്ന് തോന്നുനില്ല ”
“പിന്നെ ??”
“എന്തോ ബസ്സിനെസ്സ് കാര്യം സംസാരിക്കാന്‍ ആണെന്നാ പറഞ്ഞത് .മിക്കവാറും കോളേജില്‍ ഇന്‍വെസ്റ്റ്‌ ചെയ്യാന്‍ ആകും വരാന്‍ പറയട്ടെ “
“ ഈ രാത്രിയിലോ “
“വല്ലോ തിരക്കുള്ള ആളും ആയിരിക്കും .കാലത്ത് പോകേണ്ടത് ആകും “
“ വരാന്‍ പറയൂ  ഓ ജീസസ്സ്  നീ എന്റെ പ്രാര്‍ത്ഥന കേട്ടല്ലോ “ .
അയാള്‍ അകത്തേക്ക് വന്നു .കണ്ടു നല്ല പരിചയം വികരിയച്ചുനും തോന്നി . മെലിഞ്ഞ ശരിരം .കണ്ണുകളില്‍ എന്തോ ഒരു ആകര്‍ഷനിയത നിറഞ്ഞ ശാന്ത ഭാവം .
പഷെ അയാളുടെ വേഷം കാലഘട്ടത്തിനു ചേരാത്ത പോലെ ആ പുരോഹിതന് തോന്നി . “ഇരിക്കൂ .എന്ത് പറ്റി ഈ അസമയത് എത്തിയത് ”

അച്ഛന്‍ പറഞ്ഞത് കേള്‍ക്കാതെ അയാള്‍ അവിടെ നിന്ന് ചുറ്റും നോക്കി .
“ഇരുന്നോളൂ ,താങ്കള്‍ എഞ്ചിനീയറിംഗ് കോളേജിനെ പറ്റി സംസാരിക്കാന്‍ ആണോ “
“അല്ല “ അയാളുടെ ശബ്തം താന്നതും തീഷ്ണവും ആയിരുന്നു .
“ഈ അസ്സമയത്ത് പിന്നെ .ഷമിക്കണം സുഹൃത്തെ എനിക്ക് നിങ്ങളെ മനസ്സിലായില്ല .“
“കുറെ നാളുകള്‍ക്കു മുന്പ് ഞാന്‍ ഇവിടെ ഉണ്ടായിരുന്നത് ആണ് ..”
“സമയം 10 മണി  ആയി നിങ്ങള്‍ എന്ത് ബസ്സിന്സസ്സു സംസാരിക്കാന്‍ ആണ് വന്നത് .” പ്രതീഷ നഷ്ടപ്പെട്ട ഒരു നിരാശ പുരോഹിതന്‍റെ ശബത്ത്തില്‍ ഉണ്ടായിരുന്നു.
 പെട്ടന്ന് അയാളുടെ മുഖഭാവം മാറി .ദേഷ്യം നിറഞ്ഞ ശബ്തത്ത്തില്‍ അയാള്‍ ചോദിച്ചു
“നിങ്ങള്‍ എന്തിനു എന്റെ പിതാവിന്റെ ആരധാനലയം കച്ചവടം സ്ഥാപനം ആക്കി.  “
അയാളുടെ ദേഷ്യം നിറഞ്ഞ ശബ്തം വികാരിയാച്ചന്റെ കാതുകള്‍ തുളയും പോലെ ആയിരുന്നു .
ഒരു കുറ്റബോധത്തോടെ വികാരിയച്ചന്‍  കസ്സെരയില്‍ നിന്ന് ചാടി ഴന്നേറ്റു.
“ഒരിക്കല്‍ ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നതു അല്ലെ .” .അയാള്‍ തന്‍റെ അരയില്‍ കെട്ടിയിരുന്നു ചാട്ടവാര്‍ ഊരി കൊണ്ട് പറഞ്ഞു .
ഒരു ഞെട്ടലോടെ വികാരി അയാളുടെ കൈപത്തിലേക്ക് നോക്കി .അതെ ആണികള്‍ തറഞ്ഞു ഉണ്ടായ ആ  തുളകള്‍ അവിടെ ഉണ്ട്.

അയാള്‍ ചാട്ടവാര്‍ ആഞ്ഞു വീശി .
..വികാരിയച്ചന്‍ ഞെട്ടി ഉണര്‍ന്നു .അപ്പോള്‍ അയാള്‍ ആശ്വാസത്തോടെ  അറിഞ്ഞു അത് ഒരു സ്വപ്നം  ആയിരുന്നു .അയാള്‍ വിയര്‍ത്തു കുളിച്ചിരുന്നു .
അയാള്‍ ഏറ്റു മേശമേല്‍ വച്ചിരുന്ന വെള്ളം കുടിച്ചു.അയാളുടെ മനസ്സ് അസ്വസ്ഥമായി .കുട്ടികള്‍ക്ക് കുറച്ചു വിദ്യാഭാസം കൊടുക്കന്നത്‌ ആണോ കച്ചവടം അയാള്‍ സ്വയം ന്യായ്യികരിച്ചു .
 പെട്ടന്ന് അയാള്‍ പുറത്തേക്കു ശ്രദ്ധിച്ചത് പള്ളിക്കുള്ളില്‍ ഒരു വെളിച്ചം .
“നാശം ഇത് എന്ത് ദിവസ്സം ആണ് .കള്ളകപ്പ്യാര്‍ ലൈറ്റ് കെടുത്തിയിട്ട്‌ ഉണ്ടാവില്ലാ .”
അയാള്‍ താക്കോല്‍ എടുത്തു കൊണ്ട് പള്ളിയിലേക്ക് നടന്നു .
പുറത്ത് നല്ല നിലാവ് ഉണ്ടായിരുന്നു .
“എന്ത് നാശം പിടിച്ചു സ്വപ്നം ആയിരുന്നു “ പള്ളിക്കുള്ളില്‍ കയറിയ
അയാള്‍ യേശുവിന്റെ മരകുരിശില്‍ തീര്‍ത്ത കര്‍ത്താവിന്‍റെ രൂപത്തിലേക്ക് നോക്കി .പെട്ടന്ന് ആണ് അയാള്‍ ഒരു ഞെട്ടലോടെ ഒരു കാര്യം ശ്രദ്ധിച്ചത് .കുരിശില്‍ ക്രിസ്തുവിന്‍റെ രൂപത്തിന് ഒപ്പം മരത്തില്‍ തീര്‍ത്ത ആണികള്‍ ദ്രെവിച്ചു ഇളകി കിടക്കുന്നു.
 രാത്രി ആശാരിയെ കൊണ്ട് വരാന്‍ ഉള്ള ബുദ്ധിമുട്ട് കൊണ്ട് പിറ്റേന്ന് രാവിലെ  തന്നെ അയാള്‍ ഒരു ഇരുമ്പില്‍ തീരത്ത് ആണികള്‍ കൊണ്ട് അത് തറച്ചു ശരിയാക്കി .




4) സമത്വം സോഷ്യിലിസ്സം”
     (ഭീഷിണിയുടെ സ്വരത്തില്‍ ) “നിങ്ങള്‍ കളിക്കുമ്പോള്‍ ഞാന്‍ നിന്നെയൊക്കെ പോലെ ഒരു സാധാരണ കാരന്‍ അല്ല .സോഷ്യലിസ്റ്റ്‌  പാര്‍ടിയുടെ നേതാവ് ആണെന്ന് മറക്കാതിരുന്നാല്‍ നിനക്ക് ഒക്കെ തന്നെ കൊള്ളാം


Comments

Popular posts from this blog

ശ്രീനാരായണ ഗുരുദേവന്‍ ഈഴവഗുരു ആയത് എങ്ങനെ ?

തുടക്കത്തിലെ പറയട്ടെ ഇത് ഒരു അനേഷണം ആണ് ..അല്ലാതെ ഉത്തരം അല്ല .     “ഒരു  മാര്‍ക്സിസ്റ്റ്‌ ആകാന്‍ എനിക്ക് ഇതു വരെ പറ്റിയിട്ടില്ലാ”  ഇത് പറഞ്ഞത് മറ്റു ആരുമല്ല    സാക്ഷാല്‍  കാറല്‍ മാര്‍ക്സ് ആണ്   ..അത് പോലെ ഒരു ഒരു ഈഴവന്‍ എന്നതിനുപ്പുറം ഒരു SNDP കാരന്‍ ആകാന്‍ ഞാന്‍ ഉള്‍പെടെ ഉള്ള മിക്ക ഈഴവര്‍ക്കും പറ്റിയിട്ടില്ല .കാരണം SNDP എന്നുള്ളതിന്റെ പൂര്‍ണ രൂപം  ശ്രീനാരായണ ധര്‍മ പരിപാലനയോഗം എന്നുള്ളത് ആണ് .ഒരു യഥാര്ത്ഥ SNDP ക്രന്‍ ആകണമെങ്കില്‍ ശ്രീനാരയണ ധര്‍മം എന്നത് സ്വെന്തം ജീവിതം കൊണ്ട് പരിപാലിക്കാന്‍ അറിയണം .അതിനു ആദ്യം ശ്രീനാരായണ ധര്‍മം എന്ത് എന്ന് അറിയണം .ഇത് ഒക്കെ ഇത്തിരി ബുദ്ധി മുട്ട് ഉള്ള കാര്യം എന്നെ പോലെ ഒരു ആള്‍ക്ക് ഒരിക്കലും ഒരു ശ്രീനാരായണയിന്‍  ആകാന്‍ പറ്റും എന്ന് തോന്നുന്നില്ലാ എങ്കിലും ഈഴവനായി ജനിച്ചു എന്നത് കൊണ്ട് ഞാനും SNDP   . ചരിത്രം അനെഷിച്ചാല്‍ കേരളം കണ്ട യുഗപുരുഷന്‍ ആയ ശ്രീനാരായണ ഗുരുദേവന്‍ എന്ത് കൊണ്ട് ഒരു ഈഴവ ഗുരുവ്വും ,SNDP  ഒരു ഈഴവ സംഘടനയും  ആയി പോയ്യി.ഗുരുദേവനെ പറ്റി പറയുന്നത് ഇപ്പോള്‍ ജാതിയം ആയത് കൊണ്ടും പറയുന്നത് ഏറെ മനസ്സിലാക്കുവാന്‍ ആളുകള്‍ ശ്രമിക്കു

ഒരു നനഞ്ഞ ഓണക്കാലത്ത്

പുറത്ത് മഴ തകര്‍ത്തു പെയ്യുകയാണ് ..നാളെ ആണ് ഉത്രാടം ..പൊന്‍ വിയല്‍ നിറഞ്ഞ പുലരികള്‍  ..നിറഞ്ഞ പാടങ്ങളും.തൊടിയില്‍ വിരുന്ന വരുന്ന വസന്തവും എല്ലാം ആയുള്ള ഒരു ഓണം മനസ്സില്‍ എന്നും ബാക്കി ഉണ്ട് ....ഒന്ന് ആലോചിക്കുമ്പോള്‍ ഞാന്‍ ഉള്‍പെടെയുള്ള എന്‍റെ തലമുറ ഒരു തരത്തില്‍ ഭാഗ്യവാന്‍ മാര്‍ ആണ് കാരണം ..ജീവിതത്തിന്‍റെ കുറെ കാലമെങ്കിലും ഞങ്ങള്‍ എന്ത് ആണ് ഓണം എന്ന് നേരിട്ട് കണ്ടിട്ട് ഉണ്ട് .പിന്നെ മരിച്ചു കൊണ്ടിരിക്കുന്ന യഥാര്ത ഓണത്തിന്‍റെ മരണവും . ടി.വി ചാന്നലുകളും ,ഇലക്ട്രോണിക് കമ്പനികളും ...പിന്നെ മറ്റു ഏതൊക്കെയോ ആഗോളവത്ക്കരണ ചേട്ടന്മാരും ഉണ്ടാക്കിയെടുത്ത പുതിയ ഓണം .ഈ ഓണവും ഒരു വിളവെടുപ്പിന്‍റെ ആണ് ..കുറെ കച്ചവട കാരുടെ വിളവെടുപ്പിനെ ഉത്സവും ..     പണ്ട് നമ്മുടെ തലമുറ  ഓണം അറിഞ്ഞിരുന്നത്  കലണ്ടറില്‍ നോക്കിയാവില്ല ..പ്രുകൃതിയുടെ മാറ്റത്തില്‍ നിറഞ്ഞ ചെടികളില്‍ വിടരുന്ന പൂക്കളില്‍ നിന്ന് ആയിരുന്നു ....ഓണം വന്നത് നമ്മുടെ മുറ്റത്ത് ആയിരുന്നു .അല്ലാതെ തമിഴ് നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും നമ്മള്‍ ഓണത്തിനെ അവര്‍ ഇറക്കമതി ചെയ്യുക അല്ലായിരുന്നു ..എങ്കിലും ഇതിനു ആരെയും കുറ്റം പറയെണ്ടിത് അല്ല ..ഇത